Surprise Me!

യോദ്ധ Vs പപ്പയുടെ സ്വന്തം അപ്പൂസ് | filmibeat Malayalam

2017-11-25 210 Dailymotion

Mammootty's evergreen movie beats Mohanlal's Yodha <br /> <br />മലയാളസിനിമയില്‍ മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ആരാധകർക്ക് ആവേശവും ആഘോഷവുമാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ആരാധകർ അത് ആഘോഷിച്ചിട്ടുമുണ്ട്. പല പോരാട്ടങ്ങളിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് ഫലങ്ങള്‍ ഉണ്ടാകാറ്. അത്തരത്തിലുള്ള ഫലമാണ് 1992ലെ ഓണക്കാലം കണ്ടത്. അധികം ആഘോഷിക്കുന്ന മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസുമായിരുന്നു അന്ന് നേര്‍ക്കുനേര്‍ വന്നത്. <br />സെപ്തംബര്‍ മൂന്നാം തിയതി യോദ്ധയും ഒരു ദിവസത്തിന് ശേഷം പപ്പയുടെ സ്വന്തം അപ്പൂസും റിലീസ് ചെയ്തു. യോദ്ധ കോമഡി ആക്ഷന്‍ ചിത്രവും പപ്പയുടെ സ്വന്തം അപ്പൂസ് ഇമോഷണല്‍ ഡ്രാമയുമായിരുന്നു. ഒട്ടേറെ പ്രത്യേകതകളുമായി എത്തിയിട്ടും പപ്പയുടെ സ്വന്തം അപ്പൂസിന് മുന്നില്‍ പരാജയപ്പെടാനായിരുന്നു യോദ്ധയുടെ വിധി. മമ്മൂട്ടിയെ കുടുംബ പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടെ ഏറ്റെടുത്തപ്പോള്‍ പപ്പയുടെ സ്വന്തം അപ്പൂസ് ബോക്‌സ് ഓഫീല്‍ ഗംഭീര വിജയമായി. അതേസമയം ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ മാത്രമായിരുന്നു യോദ്ധയ്ക്ക് സാധിച്ചത്.

Buy Now on CodeCanyon